ഞാനൊരു മലയാളി | Njaanoru Malayali Video Song of JILEBI Malayalam Movie | Jayasurya,Remya Nambeesan



Presenting Video Song ‘Njanoru Malayali from Jilebi Movie Written & Directed by Arun Sekhar and Produced by East Coast …

source

48 thoughts on “ഞാനൊരു മലയാളി | Njaanoru Malayali Video Song of JILEBI Malayalam Movie | Jayasurya,Remya Nambeesan

  1. ജയേട്ടന് എതിരെ കേസ് വന്നപ്പോൾ ഈ പാട്ട് ഓർമ വന്നു കേൾക്കാൻ വന്നവർ ഉണ്ടോ 🤣🤣🤣🤣

  2. ആലത്തൂർ ന്നു ഇടത്തോട്ടും വലത്തോട്ടും പോയാലും ഒരുപാട്
    ഗ്രാമീണ സൗന്ദര്യം നിറഞ്ഞ ഒരുപാട് സ്ഥലങ്ങൾ അതിൽ ഒന്ന് മാത്രമാണ് കൊല്ലെങ്കോട്❤❤❤ അതിലുപരി പാലക്കാടൻ വേലകളുടെ പ്രധാനപെട്ട എല്ലാം വെടികെട്ടു കളുടെ ഈറ്റില്ലo.🔥🔥🔥
    ആലത്തൂർ സുന്ദരം ആണ് അതിലുപരി അഗ്നിതാണ്ടാവo ആടുന്ന നാട്

  3. പാട്ട് കണ്ട് മുന്നും പിന്നും നോക്കാതെ കൃഷിയിലേക്ക് എടുത്തു ചാടരുതെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് കാർഷിക മേഖലയിൽ ഉള്ള ഒരാൾ… 😍

  4. ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി
    എങ്ങും അതിരുകളില്ല മതിലുകളില്ലാ സ്നേഹത്തേരാളി
    മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
    പൊന്നിൻ വിളകൾ കൊയ്തെടുത്തൊരു സ്വർഗ്ഗം തീർക്കും ഞാൻ
    ഇവിടൊരു സ്വർഗ്ഗം തീർക്കും ഞാൻ

    ഒത്തിരി ഒത്തിരി മോഹം
    എന്നും മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ
    ഒത്തിരി ഒത്തിരി മോഹം..
    മുത്തശ്ശിക്കഥ കേട്ടുറങ്ങാൻ
    എനിക്കീ വീടുമതി നാടിൻ നന്മ മതി
    പഴമയ്ക്ക് കൂട്ടായി ഞാനും
    എന്നും അറിയാതെ പറയാതെ..
    സ്വപ്നങ്ങളിൽ വന്നണയും സഖീ ..
    നിൻ മനസും മതി..
    ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി
    എങ്ങും അതിരുകളില്ല മതിലുകളില്ലാ സ്നേഹത്തേരാളി

    ഒത്തിരി ഒത്തിരി ഇഷ്ടം
    ഇന്നും മുറ്റത്തെ കളിയൂഞ്ഞാലാടാൻ
    ഒത്തിരി ഒത്തിരി ഇഷ്ടം
    മുറ്റത്തെ കളിയൂഞ്ഞാലാടാൻ
    ഒർക്കാൻ കനവു മതി…കൂട്ടായ്‌ അമ്മ മതി
    പണ്ടത്തെ പോലെന്നും ഞാനും..
    ഇനി നിറവാർന്ന നിനവായി സല്ലപിക്കാൻ
    ഞാനച്ഛനായ് കാണും.. ഈ ..തേന്മാവും മതി

    ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി
    എങ്ങും അതിരുകളില്ല മതിലുകളില്ലാ സ്നേഹത്തേരാളി
    മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
    പൊന്നിൻ വിളകൾ കൊയ്തെടുത്തൊരു സ്വർഗ്ഗം തീർക്കും ഞാൻ
    ഇവിടൊരു സ്വർഗ്ഗം തീർക്കും ഞാൻ

  5. ഇന്ന് ലോകമണ്ണ് ദിനം ഡിസംബർ 5❤❤❤❤എല്ലാവർക്കും ഇന്നത്തെ ലോകമണ്ണ് ദിനാശംസകൾ നേരുന്നു❤❤❤❤❤

  6. നിങ്ങൾക്ക് എത്ര പേർക്ക് കൃഷിക്കാരാനാകാൻ ആഗ്രഹം ഉണ്ടായിരുന്നു. ❤❤❤❤❤

  7. കേരളത്തിലെ കൃഷിക്കാരുടെ ജീവിതം വിശദമായി വിവരിക്കുന്ന ഗാനമാണിത്. ഞാനും നിങ്ങളെപോലെ ഒരു കൃഷിയേയും കർഷരരേയും സ്നേഹിക്കുന്ന ആളാണ്. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.❤❤❤❤അതെപ്പോലെ ഞാൻ കേരളത്തിൽ ജനിച്ചതിൽ ഏറെ അഭിമാനിക്കുന്നു.❤❤❤❤

  8. കേരളത്തിലെ കർഷകരുടെ മനസ്സ് കീഴടക്കിയ മനോഹര ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. അല്ലേ❤❤❤❤

  9. മനുഷൃൻ്റെ മണ്ണിലെ ഏറ്റവും അടുത്ത കൂട്ടുക്കാരാണ് മഴയും വെയിലും വായുവും. അല്ലേ

  10. കേരളത്തിലെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത്.അല്ലേ പ്രതേൃകിച്ചും മലയാളികർഷകൾക്ക് അഭിമാനിക്കാവുന്ന ഗാനം. മനുഷ്യനും മണ്ണും ഒരു അമ്മപെറ്റ മക്കളെപോലെയാണ് കവി വർണിച്ചിരിക്കുകയാണ് ഈ ഗാനത്തിൽ അല്ലേ.

  11. മമ്മൂക്ക ലാലേട്ടൻ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കഴിഞ്ഞാൽ പിന്നെ ജയസൂര്യ ആണ് സൂപ്പർ, എനിക്ക് നല്ല, ഇഷ്ടമാണ് ജയസൂര്യ

Leave a Reply

Your email address will not be published. Required fields are marked *

Optimized by Optimole